ഫോർട്ട് കൊച്ചി ബീച്ചിലെ ചിത്രകാരൻ ശ്രീ. ജലീൽ ഇന്നലെ അന്തരിച്ചു. ജീവിതകാലമാകെ ഒരു അവധൂതനെപ്പോലെ കഴിഞ്ഞ ഈ ചിത്രകാരൻ മട്ടാഞ്ചേരിയുടെ ജീവിതവും ആത്മാവുമായിരുന്നു ചിത്രങ്ങളിൽ പകർത്തിയത്. 1970 കളിലെ തുടങ്ങിയ തെരുവ് ജീവിതം 2018ലും ജലീൽ തുടർന്ന്. ചിത്രങ്ങൾ വിട്ടു കിട്ടുന്ന തുച്ഛമായ തുകകൊണ്ടായിരുന്നു അതിജീവനം. മട്ടാഞ്ചേരിയുടെ നീണ്ടകാല ചരിത്രവും മാറ്റങ്ങളും അടങ്ങുന്ന രൂപരേഖയാണ് ജലീലിന്റെ ചിത്രങ്ങൾ.മരണം വരെയും അയാൾ ഒറ്റപ്പെട്ട് ചിലരോട് മാത്രം ഇണങ്ങി ജീവിച്ചു.കൽ മുഴുവനും ബീച്ചിനോട് ചേർന്നുള്ള തുറന്ന പണിശാലയിൽ ചിത്രങ്ങൾ വരക്കുക എന്നതായിരുന്നു രീതി