മലയില്ല മരമില്ലാ മാരിവില്ല്പോലും
വിണ്‍കോണില്‍നിന്നു അടര്‍ന്നുപോയി…
പുഴയില്ല പുല്‍ത്തകിടിയുമില്ലഭൂമിയില്‍
നാളയില്‍മുളക്കേണ്ടവിത്തുകള്‍
കരിഞ്ഞുപ്പോയി…..
കുടിനീരുവറ്റിയ നാവുനീട്ടിഭൂമി
വിണ്ണിനെ നോക്കികിതക്കുന്നു-
അറ്റുപോകുമീ ആയുസുനിലനിര്‍ത്താന്‍
ഒരിറ്റുദാഹജലത്തിനായി….
നീരുറവകള്‍വറ്റിച്ചു ചുടലപ്പറമ്പാക്കിയ-
മനിതനെയോര്‍ത്തു മണ്ണിന്‍റെമനസ്സു
ഉരുകിയൊഴുകുന്നു ലാവയായി….
മക്കള്‍തന്‍ കൈയ്യിനാല്‍മാന്തിപറിച്ച-
ജനനിതന്‍ഹൃദയത്തിലിന്നു ഒരിറ്റു
നിണംപ്പോലും പൊടിയുന്നില്ല….
വറ്റിവരണ്ടുപ്പോയാഞരമ്പുകള്‍…!
ഇനിവരുമൊരു തലമുറയെഓര്‍ത്തു
തേങ്ങുന്നുധരിത്രി….
വരണ്ടതന്‍മാറില്‍ കുടിനീരിനായി
ഇനിചുടുചോരകൊണ്ട് നനയുന്നതോര്‍ത്ത്
ഭൂമിതന്‍ഉള്ളകംപുകയുന്നു….
ഒരിറ്റുജീവജലത്തിനായി വരണ്ടനാവിനാല്‍
കരുണയറ്റകാര്‍മേഘകൂട്ടത്തോടവള്‍…
കെഞ്ചുന്നു……
മരിച്ച നാഡികളുടെ പുനര്‍ജനിക്കായി-
തരുകനിങ്ങള്‍ജലം തളിര്‍ക്കട്ടെഎന്‍മേനി…
വിലപ്പെട്ട ജലധാരകള്‍ ഒഴുകട്ടെയെന്‍
സിരകളില്‍ മുളക്കുവാന്‍ വെമ്പുന്ന
നാളയുടെ വിത്തുകള്‍ക്കായി….!