ജാലകപ്പഴുതിലൂടെ ഞാന്‍ കണ്ട കാഴ്ച

 

images-1

ലോകത്തിന്‍ ജാലകപ്പഴുതിലൂടെ
ഞാന്‍ കണ്ടകാഴ്ച…

മുഷിഞ്ഞ ജീവിതമാറാപ്പ് തോളിലേന്തി
കുനിഞ്ഞ ശിരസുമായി ഒരു ഇരുകാലി…

ചുറ്റിലേ വര്‍ണങ്ങള്‍ക്കിടയില്‍ പ്രത്യാശയാല്‍
തിരയുന്നു നിറമില്ലാത്തമിഴിയാല്‍…

കിനാക്കള്‍ വിരിയുന്ന നീണ്ട പാതയോരത്തെ
ചിന്ത മരിക്കാത്തവന്‍റെ മുന്നില്‍നീട്ടി കരങ്ങള്‍…

ചിത്തഭ്രമം കൊണ്ട് ചന്തം കെട്ടവന്‍റെ കണ്‍കളിന്നു
ചുളിഞ്ഞമുഖം ഒളുപ്പിച്ചു പലരൂപികള്‍…

പരിഹാസമുഖങ്ങളിലെ പുച്ഛമറിയാതെ
പിന്നയും ഇരക്കുന്നവന്‍ കനിവിനായി…

പശിക്കുന്നവയറിന്‍റെ വിളികേള്‍ക്കാത്ത കാതുകളില്‍
പിന്നെയും പിന്നെയും മുട്ടി വിളിക്കുന്നവന്‍….

ആര്‍ഭാട മംഗല്ല്യ പന്തലിന്‍ ഊട്ടുപുരയില്‍
ആര്‍ത്തിയോടവന്‍ പാഞ്ഞടുത്തു…

ആര്‍ഭാടതിമിര്‍പ്പിന്റെ കാവലാളന്‍മാര്‍
അരിശത്തോടവനെ ആട്ടിയോടിച്ചു…

അരിശമതൊട്ടുമില്ലാതവന്‍-
എച്ചില്‍കൂനയെ നോക്കികൊതി പൂണ്ടു…

എച്ചിലിലയുടെ മഹത്വമറിയാത്ത തെരുവിന്‍റെ
ശുനകരോടപ്പം വറ്റുകളവനും വിഴുങ്ങി

എലനക്കിനായ്ക്കളുടെ മുറുമുറുപ്പവന്‍ കേട്ടില്ല
അരാച്ചാണ്‍ വയറിന്‍റെ വിശപ്പിന്‍റെ മുറുമുറുപ്പു മാത്രമവന്‍റെകാതില്‍…

മൃഷ്ടാന്നഭോജന സുഖത്തലവാന്‍
മതിമറന്നൊന്ന് ആര്‍ത്തു ചിരിച്ചു….

തെക്കും ദിക്കും മറിയാത്തവന്‍ ഉറ്റവരെ
ഉടയവരെ തിരിയാതെ അലയന്നു തെരുവിലായി…!

ഊറ്റം കൊള്ളുന്നവര്‍ ഉറക്കെവിളിച്ചു ഭ്രാന്തന്‍
ഉലകം മര്‍ന്നവന്‍ വിളി കേട്ടില്ലരിക്കലും..

വിളിച്ചവര്‍ വിളിക്കട്ടെ അവനെന്തുചേതം ഉറ്റവര്‍വെടിഞ്ഞ
ഈ ഉലകമാവന്‍ചുറ്റട്ടേ വെറുമൊരു ഭ്രാന്തനായി….

ഞാന്‍ എന്‍റെ കാഴ്ചയുടെ ജാലം മൂടട്ടെ
അല്ലങ്കില്‍ ഞാന്‍ അവനായാലോ ചിലപ്പോള്‍…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English