ജിസാന്‍: പ്രശസ്ത ഗായിക ജ്യോത്സന മുഖ്യാതിഥിയായി പങ്കെടുത്ത് സംഗീത സാന്ദ്രമാക്കിയ ജിസാന്‍ ആര്‍ട്ട്‌ലവേഴ്‌സ് അസോസിയേഷന്റെ (ജല) ഓണാഘോഷം നവ്യാനുഭവമായി. ആലപന വശ്യതയോടെ ശ്രുതിമധുരമായ ഗാനങ്ങളുമായി ജ്യോത്സന ജല ഓണം-2020 ഓണ്‍ലൈന്‍ ആഘോഷ പരിപാടികളെ ധന്യമാക്കി. മനുഷ്യനെ പല പുതിയ ജീവിതപാഠങ്ങളും പഠിപ്പിച്ച കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതികൂലതകളോട് പൊരുതുകയും പ്രതീക്ഷകളില്‍ വിശ്വാസമര്‍പ്പിക്കുകയുമാണ് വേണ്ടതെന്ന് പ്രവാസികളോടായി ജ്യോത്സന പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ജലകേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എം.കെ. ഓമനക്കട്ടന്‍ അധ്യക്ഷതവഹിച്ചു. മാധ്യമ പ്രവർത്തകനും ജല രക്ഷാധികാരിയുമായ താഹ കൊല്ലേത്ത് ഓണ സന്ദേശം നല്‍കി. ജ്യോത്സനയുടെ ഗുരുനാഥയും സ്‌കൂള്‍ പഠനകാലത്തെ അധ്യാപികയുമായ സിബി തോമസ് സംഗീത പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍, ഏരിയ പ്രസിഡന്റ് മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി മലയാളികളും കുട്ടികളും അവതരിപ്പിച്ച ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, മിമിക്രി, നൃത്തനൃത്യങ്ങൾ, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷപരിപാടികള്‍ക്ക് മികവേകി.
പ്രശസ്ത സിനിമാ സംവിധായകനും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഓണ സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമൂഹിക സാമ്പത്തിക പുരോഗതിയിലും നവ കേരള നിര്‍മ്മിതിയിലും പ്രവാസികള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണെന്നും ഏതു പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കുന്ന പ്രതിഭാസമാണ് പ്രവാസമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭാംഗവും ജിസാന്‍ സര്‍വകലാശാല മെഡിക്കല്‍കോളജ് പ്രൊഫസറുമായ ഡോ.മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. ലോകകേരള സഭ അംഗം എ.എം.അബ്ദുല്ലകുട്ടി, അസീര്‍ പ്രവാസി സംഘംരക്ഷാധികാരി ബാബു പരപ്പനങ്ങാടി, ജിസാനിലെ വിവിധ സംഘടനാ നേതാക്കളായ ഹാരിസ്‌കല്ലായി, ഷംസു പൂക്കോട്ടൂര്‍, മുഹമ്മദ് ഇസ്മയില്‍ മാനു, മുഹമ്മദ് സാലിഹ് കാസർകോഡ്, റസല്‍ കരുനാഗപ്പള്ളി, സണ്ണിഓതറ, ഡോ.രമേശ് മൂച്ചിക്കല്‍, ഡോ. ടി.കെ.മഖ്ബൂല്‍, നാസര്‍ തിരുവനന്തപുരം, ജോര്‍ജ് തോമസ്, ഡോ.റെനീല പദ്മനാഭന്‍, എ.ലീമ എന്നിവര്‍ സംസരിച്ചു. കരിപ്പൂര്‍ വിമാനപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ നാട്ടുകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് മാപ്പിളപ്പാട്ടെഴുതി സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയനായ ജല ബെയിഷ് യൂണിറ്റ് സെക്രട്ടറിയും ഗാന രചയിതാവുമായ റഫീഖ് വള്ളുവമ്പ്രത്തിനെ ഓണസംഗമത്തില്‍ ആദരിച്ചു. പ്രശസ്ത നാടന്‍ പാട്ട്കലാകാരികളായ അമൃതയും അമൂല്യയും അവതരിപ്പിച്ച ഓണപ്പാട്ടുകളും നാടന്‍പാട്ടുകളും പ്രവാസികള്‍ക്ക് വേറിട്ട സംഗീതാനുഭവം നല്‍കി. ഫ്‌ളവേഴ്‌സ് ടിവിഫെയിം ഫൈസല്‍ പെരുമ്പാവൂര്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചു. ആയിഷാ അബ്ദുല്‍ അസീസ്, സാധികാ വിജീഷ്, ഖദീജ താഹ, നോറ മറിയം ജിനു, അലോന സൂസന്‍ അനൂപ്, അനാമിക, ആസിം അബ്ദുല്‍ അസീസ്, ഹൃദയ് ദേവദത്തന്‍, ഇതന്‍ ജോര്‍ജ്, എവെലിന്‍ ജോര്‍ജ് എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. എസ്. ഹരികഷ്ണന്‍, നൗഷാദ്, ഫത്തിമാ അനീഷ്, സലിഹ് ജസ്മല്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. സാമിയ കഥ അവതരിപ്പിച്ചു.
ഓണാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികള്‍ക്കായി ജല പ്രച്ഛന്നവേഷ മല്‍സരവും ചിത്രരചനാ മല്‍സരവും സംഘടിപ്പിച്ചിരുന്നു. സാധിക വിജീഷ്, ഹൃദയ് ദേവദത്തന്‍, ഹാദി ഷാഹിന്‍, ഫാത്തിമ റിദ, മുഹമ്മദ് ഷാമില്‍ എന്നിവര്‍ പ്രച്ഛന്നവേഷ മല്‍സരത്തില്‍ സമ്മനങ്ങള്‍ നേടി. ചിത്ര രചനാ മല്‍സരത്തില്‍ ഐസ ഷാഹിന, ഫാത്തിമത്ത് സന്‍ഹ, ഹാദി ഷാഹിന്‍, സാധിക വിജീഷ്, മുഹമ്മദ് റോഷന്‍, ഷാമില്‍, ഈതന്‍ തോമസ്, ഐഷ അബ്ദുല്‍അസീസ്, ഖദീജ താഹ, ഐഷ ജുമാന, ഫാത്തിമ ജുമാന എന്നിവര്‍ വിജയികളായി.