ഇത്തവണത്തെ ജയ്പുർ സാഹിത്യോത്സവത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള 250-ഓളം എഴുത്തുകാർ പങ്കെടുക്കും. ഇതിൽ 114 ബുക്കർ, പുലിറ്റ്സർ പുരസ്കാര ജേതാക്കളുമുണ്ടാകും. ജനുവരി 23-നാണ് അഞ്ചുദിവസം നീളുന്ന 13-മത് ജയ്പുർ സാഹിത്യോത്സവം തുടങ്ങുന്നത്. ജയ്പുരിലെ ഡിഗ്ഗി പാലസാണ് വേദി.
നൊബേൽ പുരസ്കാരജേതാവ് അഭിജിത് ബാനർജിക്ക് പുറമേ ഹൊവാർഡ് ജേക്കബ്സൺ, സ്റ്റീഫൻ ഗ്രീൻബ്ലാട്ട്, എലിസബത്ത് ഗിൽബേർട്ട്, ജാവേദ് അക്തർ, ശശി തരൂർ, മെഗ്സസെ ജേതാവ് രവീശ് കുമാർ തുടങ്ങിയവരും പങ്കെടുക്കും.