This post is part of the series സാഹിത്യ വാർത്തകൾ
ജയ്പൂർ സഹിത്യോത്സവത്തിന് തുടക്കമായി. മാർച്ച് 14 വരെ പരിപാടി നടക്കും. പത്തുദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ആദ്യ അഞ്ചു ദിവസം ഓൺലൈനായി പരിപാടികളും ബാക്കിയുള്ള ദിവസം നേരിട്ടുള്ള പരിപാടികളും നടക്കും. മാർച്ച് 10 മുതലാണ് നേരിട്ടുള്ള സംവാദങ്ങൾ നടക്കുന്നത്.
വി.എസ്.നൈയ്പാൾ , 2021ലെ സാഹിത്യ നോബൽ നേടിയ അബ്ദുൾ റസാക്ക് ഗുണറാഹ് തുടങ്ങി 400- ലധികം സാഹിത്യകാരന്മാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കൊപ്പം ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ മികച്ച എഴുത്തുകാരും പങ്കെടുക്കും. എഴുത്തുകാർക്കൊപ്പം സമൂഹത്തിന്റെ വിവിധ തുറകളിലെ വ്യക്തികളും പരിപാടികളുടെ ഭാഗമാകും. വില്ല്യം ഡാരലംപിൾ, നമിത ഗോഖലെ, സഞ്ജയ് കെ റോയ് എന്നിവരാണ് പരിപാടികൾ നിയന്ത്രിക്കുക.