ആഗോള പ്രശസ്തമായ ജയ്പുര്‍ സാഹിത്യോത്സവത്തിന് ഒരുക്കങ്ങളായി. ഈ മാസം 19 മുതല്‍ 23 വരെ ക്ലാര്‍ക്ക്സ് അമീര്‍ ഹോട്ടലിലാണ് 16-ാമത് ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ നടക്കുക.
ഇത്തവണത്തെ സ്പീക്കർമാരുടെ ആദ്യ പട്ടികയിൽ അബ്ദുൾറസാഖ് ഗുർന, അനാമിക, ആന്റണി സാറ്റിൻ, അശോക് ഫെറി, അശ്വിൻ സംഘി, അവിനുവോ കിരെ, ബെർണാർഡിൻ ഇവരിസ്റ്റോ, ചിഗോസി ഒബിയോമ, ഡെയ്‌സി റോക്ക്‌വെൽ, ദീപ്തി നവൽ, ഹോവാർഡ് ജേക്കബ്സൺ, കാറ്റി പി കിന്റൂറ, ജെറി പി കിന്റൂറ എന്നിവർ ഉൾപ്പെടുന്നു.
സൂരി, മാർട്ടിൻ പുഷ്‌നർ, മെർവ് എമ്രെ, നോവയലറ്റ് ബുലവായോ, റാണ സഫ്‌വി, റൂത്ത് ഒസെക്കി, സത്‌നം സംഘേര, ഷെഹാൻ കരുണതിലക, തനൂജ് സോളങ്കി, വൗഹിനി വാര, വിൻസെന്റ് ബ്രൗൺ, വീർ സംഘ്‌വി എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും.