ജയ്‌പൂർ സാഹിത്യോത്സവത്തിന് സമാന്തരമായി പാരലൽ സാഹിത്യോത്സവം അരങ്ങേറുന്നു.ഈ മാസം നടക്കുന്ന ജയ്‌പൂർ സാഹിത്യ ഉത്സവത്തിൽ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി സാഹിത്യകാരന്മാർ വിവിധ സെഷനുകളിൽ പങ്കെടുക്കും. പി എൽ എഫ് എന്ന പേരിൽ അതെ തീയതികളിലാണ് സമാന്തര ലിറ്ററേച്ചർ ഫെസ്റ്റിവലും നടക്കുന്നത്.ജയ്പ്പൂർ സാഹിത്യോത്സവത്തിന്റെ നിറപ്പകിട്ടിൽ ഇടം കിട്ടാതെപോകുന്ന പ്രാദേശിക എഴുത്തുകാർക്കുവേണ്ടിയാണ് പി എൽ എഫ് നടത്തുന്നതെന്നാണ് സംഘാടകരുടെ വാദം.കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് വേണ്ടത്ര പരിഗണന ജയ്പ്പൂർ ഫെസ്റ്റിവൽ നല്കുന്നില്ലെന്ന പരാതിയും ഇതിന് പിന്നിലുണ്ട്.പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയാണ് പി എൽ എഫ് സംഘടിപ്പിക്കുന്നത്.
Home പുഴ മാഗസിന്