സാഹിത്യത്തിന്റെ കുംഭമേള

festival-co-director-namita-gokhalemanaging-director-of-teamwork-arts-sanjoy-k-roywriter-festival-co-director-william-dalrymple-at-jlfs-2018-curtain-raise
സാഹിത്യത്തിന്റെ കുംഭമേള എന്നറിയപ്പെടുന്ന ജയ്പൂർ സാഹിത്യോത്സവം 2018 ജനുവരി 25 മുതൽ 28 വരെ നടക്കും.ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യ ഉത്സവങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ജയ്പൂർ ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഫെസ്റ്റിവൽ ഡയറക്ടർമാരായ വില്യം ഡാൽറിംപിൾ ,നമിത ഗോഖലെ ,സനോജ് റോയ് എന്നിവർ കർട്ടൻ റൈസർ പരിപാടിയിൽ പങ്കെടുത്തു.

പ്രശസ്ത എഴുത്തുകാരായ എല്ലൻ ഫീൽഡിങ് ,റുപ്പി കൗർ എന്നിവർ ഫെസ്റ്റിവലിന്റെ ആകർഷണമാകും.പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും നടക്കും.പേരിനൊപ്പം വിവാദങ്ങളും വിടാതെ പിന്തുടരുന്ന മേളയാണ് ജയ്‌പൂർ സാഹിത്യോത്സവം.സാഹിത്യം കൂടാതെ കല,സംസ്കാരം എന്നീ വിഷയങ്ങളിലും ചർച്ചകളും,അവതരണങ്ങളും ഉണ്ടാവും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here