ജാഗ്രത

jagratha

 

ഉണർന്നുനോക്കുക!

പുതിയൊരുഷസ്സുമായ്
വന്നിതാ,നിൽക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലിൽ നാം;
പശിമറന്നീടുവാൻ വേഗം.
കൊലച്ചിരികൾ മുഴക്കുവോർക്കൊക്കെയും
തെളിച്ചേകിടാം നവദീപം
അറച്ചറച്ചെന്തിനായ്നിൽക്കുന്നുറച്ചു നാം
വിളിച്ചോതുകൈക്യ സന്ദേശം.
നിവർന്നുനിൽക്കക അതിവേഗമിനി നമ്മൾ
കൈവരിക്കേണ്ടതാണൂർജ്ജം
തുറിച്ചുനോക്കിയോർ ഗ്രഹിക്കട്ടെ!മേലിലും
വിറച്ചുപോകില്ലെന്ന സത്യം.
മറഞ്ഞുനിൽക്കുവോർ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്ത്തുവാ,നെന്നാൽ
മറിച്ചതേയസ്ത്രംതൊടുക്കേണ്ടയിനി നമു-
ക്കുടച്ചുവാർക്കാ,മേകലോകം
തിരിച്ചെന്തുലാഭമെന്നോർക്കാതെ തമ്മിൽനാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരിൽ നാം
വിശ്വജേതാക്കൾക്കു തുല്യം
ഈ ജഗത്തിൽ പിറന്നൊന്നുപോലുയരുവാനാകാതെ
വേദനിക്കുമ്പോൾ
കുതിരക്കുളമ്പടികൾപോലെ
സുദൃഢമായ്ത്തീരട്ടെ നരധർമ്മശബ്ദം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here