ഇവിടെ തൂലിക ഇനിയും ചലിയ്ക്കും

gauri_lankesh_grafiti_b750x500_fb-1

രാജാ രവിവർമ്മയോടെ ചിത്രരചന അസ്തമിയ്ക്കുമോ? കിഷോർ കുമാറിലൂടെ സംഗീത സാഗരം നിശ്ചലമാകുമോ? ഒരു തൂലിക ചലനമാറ്റാൽ പേനയെന്ന പടവാൾ ഉപേക്ഷിയ്ക്കപ്പെടുമോ?
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സെപ്റ്റംബർ 5നു (September 5, 2017) കൊല്ലപ്പെട്ടതിനുശേഷമാണ് അവരെ കുറിച്ച് കൂടുതൽ വായിക്കാൻ ഇടയായത്. ഗൗരി ലങ്കേഷിന്റെ മരണത്തിലൂടെ ബാന്ഗ്ലൂരിനു, മാധ്യമരംഗത്ത് സംഭവിച്ചത്  വലിയ ഒരു നഷ്ടം തന്നെയാണ്.
സമൂഹത്തതിൽ നടക്കുന്ന ഏതൊരു സംഭവത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കി വ്യക്തിപരമായതോ, രാഷ്രീയപരമായതോ, മതപരമായതോ ആയ ഒരു ശക്തിയ്ക്കും വശംവദരാകാതെ സമൂഹത്തിനായി വെളിപ്പെടുത്തുന്നവരാണ്
യഥാർത്ഥ മാധ്യമപ്രവർത്തകൻ അല്ലെങ്കിൽ പത്രപ്രവർത്തകൻ. അവരുടെ തൂലിക ചലിയ്ക്കുന്നത് നീതിയ്ക്കുവേണ്ടിയായിരിയ്ക്കണം. അവർ സമൂഹത്തിനു പകരുന്ന വിവരങ്ങൾ തീർത്തും സത്യസന്ധമായിരിയ്ക്കണം. സമൂഹത്തിൽ നിന്നും നിഷ്പക്ഷമായി വെളിപ്പെടുത്തുകയെന്നതാണ് അവരുടെ കർത്തവ്യം. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പത്രപ്രവർത്തകരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഗൗരി ലങ്കേഷ് ഒരുതരത്തിൽ ഒരു യുക്തിവാദി ആയിരുന്നുവെന്നു പറയപ്പെടുന്നുവെങ്കിലും രാഷ്ട്രീയസ്വാധീനത്തിനോ,വ്യക്തി സ്വാധീനത്തിനോ തന്റെ തൂലിക അടിയറ വയ്ക്കാതെ തന്റേതായ വിശ്വാസത്തെ തന്റെ തൂലികയിലൂടെ ഉയർത്തിപ്പിടിച്ച്, സ്വാർത്ഥത താൽപര്യങ്ങൾക്കു വിലകൽപിക്കാതെ  ദീർഘമായ മുപ്പത്തിരണ്ട് വർഷങ്ങൾ .

ബാംഗ്ളൂരിലെ ടൈoസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവർ സമൂഹ ഉന്നമനത്തിനായി തന്റെ സ്വന്തം പ്രസിദ്ധീകരണമായ ഗൗരി ലങ്കേഷ് പത്രികയിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും സമൂഹത്തിനുവേണ്ടി  സേവനം തുടർന്നു. ഈ പ്രവർത്തനം ശരിവച്ചുകൊണ്ട് കോൺഗ്രസ്സ് ഗവണ്മെന്റ് മാവോയിസ്റ്റുകളെ പ്രബോധിപ്പിയ്ക്കുന്നതിനും, അവരെ സാധാരണ ജീവിതത്തിലേയ്ക്ക് നയിയ്ക്കുന്നതിനുമായി ഗൗരി ലങ്കേഷിനെ ചുമതല ഏൽപ്പിച്ചു. ഈ ചുമതലയിലും കൃത്യമായ ഫലം കണ്ടെത്താൻ അവർക്കു കഴിഞ്ഞു.
ഗൗരി ലങ്കേഷിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ഓർമ്മവന്നത് ഇതേ സാഹചര്യത്തിൽ മുംബയിൽ മരണം കൈവരിച്ച മാധ്യമപ്രവർത്തകൻ ശ്രീ ജ്യോതിർമൊയ് ഡേയെ കുറിച്ചാണ്. ഔദ്യോഗികമായ ഏതോ ഒരു മീറ്ററിംഗിന് ശേഷം അമ്മയെ കാണാൻ യാത്ര തിരിച്ച ശ്രീ ജെ.ഡേ മുംബൈയിലെ പവ്വായ് എന്ന സ്ഥലത്തുവച്ച് ഹെൽമറ്റ് ധാരികളായ നാലുപേരുടെ നിറയൊഴിയ്ക്കലിന് ഇരയാകുകയാണുണ്ടായത്. ഓയിൽ മാഫിയയെക്കുറിച്ചുള്ള വിവരങ്ങളും, അധോലോകനായകൻ ദാവൂദിന്റെ സഹോദരനെ കൊലചെയ്യാൻ ശ്രമിച്ചതിന് പുറകിൽ ‘ചോട്ടാ രാജൻ’ എന്ന ക്രിമിനൽ നേതാവിന് പങ്കുള്ളതായി സംശയമുണ്ടെന്ന വിവരം വെളിപ്പെടുത്തിയതിനുമുള്ള പ്രതികാരമാണോ ഈ കൊലപാതകത്തിന് പിന്നിൽ എന്ന സംശയങ്ങൾ മാധ്യമങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിൽ നിന്നും മനസ്സിലാകുന്നത് വ്യക്തിവൈരാഗ്യങ്ങളും, സമൂഹവിരോധികളും ഒന്നിനുപുറകെ ഉണ്ടായികൊണ്ടേയിരിയ്ക്കുന്നു. ഒരാൾക്ക് സംഭവിച്ച ഒരു അനുഭവത്തോടെ അത് അവസാനിപ്പിയ്ക്കപ്പെടുന്നില്ല. ഇത് സമൂഹത്തിലൊരു തുടർകഥയാണ്. ഇത്തരം ഒരുപാട് അപൂർവ്വവ്യക്തിത്വങ്ങളുടെ നഷ്ടങ്ങൾക്ക് ദൃസാക്ഷിയാണ് ഈ ലോകം. എന്നിരുന്നാലും വ്യക്തി വൈരാഗ്യങ്ങൾക്കും, സാമൂഹിക ദ്രാഹികൾക്കും ബാലിയാടായവരുടെ ജീവിതം ഒരു പ്രേരണയായി സ്വീകരിച്ച് സമൂഹത്തിലെ മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന തോന്നിവാസങ്ങൾ യാതൊരു മടിയും കൂടാതെ ധീരമായിത്തന്നെ തൂലികത്തുമ്പിലൂടെ നഗ്നമായി പൊളിച്ച് കാണിയ്ക്കാൻ ശക്തമായവർ ഇനിയും ഉയർത്തെഴുനേൽക്കപ്പെടുമെന്ന വസ്തുത സമൂഹദ്രോഹികളും പ്രതികാര ദാഹികളും ഓർക്കുക
ഇവിടെ ഇനിയും തൂലികകൾ ശക്തമായി തന്നെ ചലിച്ചുകൊണ്ടിരിയ്ക്കും.
സമൂഹത്തിനുവേണ്ടിയും, മാധ്യമങ്ങൾക്കുവേണ്ടിയും ദീർഘകാലം സേവനമനുഷ്ഠിച്ച ധീരയായ ശ്രീമതി ഗൗരി ലങ്കേഷിനായി, സമകാലിക വാർത്തകൾക്ക് പ്രാധാന്യം നൽകുകയും, സമൂഹത്തിലെ നന്മ തിന്മകൾ വെളിപ്പെടുത്തുകയും അതോടൊപ്പംതന്നെ സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകുന്ന പുഴയ്ക്കുവേണ്ടിയും ഓരോ വായക്കാർക്കും എഴുത്തുകാർക്കും വേണ്ടിയും ഞാൻ ആദരാഞ്ജലികൾ അർപ്പിയ്ക്കട്ടെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here