ഞങ്ങൾ സാധ്യതകളുടെ പാൽക്കടൽ കടയുകയാണ്.
ഞാനും എൻ്റെ പിന്നിൽ അണിനിരന്നവരും ഉന്നതകുലജാതരാകയാൽ പാലാഴി നൽകുന്ന വിശിഷ്ട വസ്തുക്കളെല്ലാം ഞങ്ങൾക്കുള്ളതാണ്.
അമൃത് വീതം വയ്ക്കുന്ന കാര്യത്തിൽ ധാരണയുണ്ടെങ്കിലും അന്തിമമായി അത് ഉന്നതാധികാര സമിതി തീരുമാനിക്കും
ഇപ്പോൾ പ്രശ്നം അതൊന്നുമല്ല
അവിചാരിതമായി ഉയർന്നു വന്ന കാളകൂടം ആര് ഏറ്റുവാങ്ങും?
രണ്ടും കൈയും നീട്ടി നീ തന്നെ അത് ഏറ്റു വാങ്ങുക
നാളെ നിനക്കായി ഞങ്ങൾ സ്മാരകം പണിയാം.
ഉറക്കമൊഴിച്ച് മുദ്രാവാക്യം മുഴക്കാം
അതേ, ഏതു പ്രസ്ഥാനത്തിന് ഒരു വിഷപാനി അനിവാര്യമാണ്
അത് നീ തന്നെ, നീ മാത്രം…..