കോഴിക്കോട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 16-ന്

 

 

 

കോഴിക്കോട് മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ബേസിക് കോസ്മറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ബേസിക് കോസ്‌മെറ്റോളജി/ഹെയര്‍ ആന്റ് സ്‌കിന്‍ കെയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്‌മെറ്റോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 16-ന് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍ : 0495-2373976.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here