അന്തർദ്ദേശീയ നാടകോത്സവം 2023

സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് അന്തർദ്ദേശീയ നാടകോത്സവം 2023 ജനുവരി അവസാനവാരവും ഫെബ്രുവരി ആദ്യവാരവുമായി നടത്തുവാന്‍ തീരുമാനിച്ചു. ‘ഒന്നിക്കണം മാനവീകത’(Humanity Must Unite) എന്ന പ്രമേയത്തെ മുന്‍നിർത്തിയാണ് ITFoK (International Theatre Festival of Kerala) ക്യുറേറ്റ് ചെയ്യപ്പെടുന്നത്. പ്രശസ്ത ഇന്ത്യന്‍ നാടകസംവിധായകരും അധ്യാപകരുമായ പ്രൊഫ.അനുരാധ കപൂർ, പ്രൊഫ.അനന്തകൃഷ്ണന്‍.ബി, പ്രൊഫ. ദീപന്‍ ശിവരാമന്‍ എന്നിവരാണ് 2023 പതിപ്പ് ക്യുറേറ്റ് ചെയ്യുക.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here