പ്രശസ്ത ഉറുദു എഴുത്തുകാരിയായ ഇഷ്മത് ചുഗാത്തായിയുടെ 107മത് ജന്മദിനമാണ് ഇന്ന്. ഉറുദു സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരികളിൽ ഒരാളായ ഇഷ്മത് 1930കളിൽ തന്നെ സ്ത്രീയുടെ പ്രശ്നങ്ങളും സ്വത്വവും, ലൈംഗികതയും എല്ലാം തന്റെ കൃതികളിലൂടെ അടയാളപ്പെടുത്തിയിരുന്നു. ഇതിനു പുറമെ ജാതീയ വേർതിരിവുകൾ, രാജ്യത്തിന്റെ ഭാവി തുടങ്ങിയവയെപ്പറ്റി ഒരു മാർക്സിയൻ പശ്ചാത്തലത്തിൽ ആലോചനകളും നടത്തിയിരുന്നു.21 ഓഗസ്റ്റ് 1915ൽ ബദൗനിൽ ജനിച്ച അവർ 1991 മുംബൈയിൽ വെച്ച് മരിക്കുമ്പോൾ സാഹിത്യ ലോകത്ത് തന്റേതായ കയ്യൊപ്പു ചാർത്തിയിരുന്നു. അവരോടുള്ള ആദര സൂചകമായി ഗൂഗിൾ അവരുടെ ഇന്നത്തെ ഡൂഡിൽ ഈ എഴുത്തുകാരിയുടെ പേരിലാണ് ഇന്ന് ഒരുക്കിയിരിക്കുന്നത്
Home ഇന്ന്