എഴുത്തുജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ കഥാകാരനായ ഐസക് ഈപ്പനെ ആദരിക്കുന്നു. #ഐസക് ഈപ്പൻ@25 എന്നു പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് കോഴിക്കോട് അളകാപുരിയിൽ വെച്ചു നടക്കും. 25 വർഷത്തെ എഴുത്തുകാരന്റെ രചനാലോകട്ടത്തിനെക്കുറിച്ചുള്ള ചർച്ചയും ഈപ്പന്റെ 25മത് പുസ്തകമായ തിരഞ്ഞെടുത്ത കഥകളുടെ പ്രകാശന കർമവും ചടങ്ങിൽ വെച്ച് നടക്കും.കാലിക്കറ്റ് ബുക് ക്ലബ്ബ് ആണ് പരിപാടി ഒരുക്കുന്നത്. സി. രാധാകൃഷ്ണൻ, കെ.ഇ.എൻ. , പി.ജെ.ജോഷ്വാ, ജാനമ്മ കുഞ്ഞുണ്ണി ,പി. കെ. പാറക്കടവ്,ഹേമന്ത് കുമാർ ,കെ ജി രഘുനാഥ് തുടങ്ങിയവർ പങ്കെടുക്കും.