ബ്രട്ടീഷ് കൊളോണിയലിസത്തിന്റെ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്ര പഠനം. ഒരു കാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോക നാഗരികതയില്‍ മറ്റേതിനോടും കിടപിടിക്കത്തക്ക സാംസ്ക്കാരിക സാമൂഹിക വ്യാവസായിക വാണിജ്യ പുരോഗതികള്‍ നേടിയിരുന്നതുമായ ഒരു സമൂഹം രണ്ടൂ നൂറ്റാണ്ടു തികയും മുമ്പേ ആഗോള സാമൂഹിക സാമ്പത്തിക ക്രമങ്ങളില്‍ ഏറ്റവും താഴേക്കിടയിലേക്ക് അധ:പതിച്ച ഇരുളടഞ്ഞ കാലം ചര്‍ച്ച ചെയ്യുന്നു. ബ്രട്ടീഷ് ഭരണം അതിനു കാരണമായതെങ്ങിനെ എന്ന് ഇരുളടഞ്ഞ കാലം ചര്‍ച്ച ചെയ്യുന്നു. ബ്രട്ടീഷ് കൊളോണിയലിസം ഇന്ത്യയെ പിഴിഞ്ഞെടുക്കുവാനുള്ള ഒരു പ്രദേശമായി കണ്ടതിന്റെയും ഇവിടുത്തെ പുരോഗതി പ്രാപിച്ച പല വിധ വ്യവസായങ്ങള്‍ തകര്‍ത്തതിന്റെയും കാര്‍ഷിക വ്യവസ്ഥയെ താറുമാറാക്കിയതിന്റെയും കര്‍ഷകരെ ഭൂരഹിതരാക്കിയതിന്റെയും പരമ്പരാഗത ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ അന്യവത്ക്കരിച്ചതിന്റെയും സാമൂഹികമായ ഭിന്നത വളര്‍ത്തിയതിന്റെയും കാര്യകാരണങ്ങളെ വാദങ്ങളും മറുവാദങ്ങളും അവതരിപ്പിച്ച് ചര്‍ച്ചക്കു വിധേയമാക്കുന്നു. നമ്മൂടെ ചരിത്ര പാഠപുസ്തകങ്ങളിലൊന്നും കാണാത്ത ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഇരുളടഞ്ഞ കാലം – ബ്രട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്
ശശി തരൂര്‍
പബ്ലിഷര്‍ – ഡീ സി ബുക്സ്
വില – 380/-
ISBN – 9788126475490