സ്ത്രീപക്ഷ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. ഇർമ മക് ക്ലൗറിൻ ഓഗസ്റ്റ് മൂന്നുവരെ തൃശൂരിൽ. കേരളവർമ കോളജ് ഇംഗ്ലിഷ് വിഭാഗം അധ്യാപകർക്കും ഗവേഷക വിദ്യാർഥികൾക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന ശിൽപശാലയിൽ ഇർമ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പിഎസ്എൻ ഹാളിൽ ദിവസവും 10ന് ശിൽപശാല ആരംഭിക്കും. ഏറെ പ്രശസ്തയായ എഴുത്തുകാരിയുമായ ഇടപെടാനും സംവദിക്കാനും ഉള്ള അവസരമാണ് കേരളവർമ കോളേജിലെ വിദ്യാർത്ഥികൾക്ക് കൈവരുന്നത്. 30ന് ‘21-ാം നൂറ്റാണ്ടിൽ സ്ത്രീകേന്ദ്രീകൃത വിജ്ഞാനത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ ഓപ്പൺഫോറം നടക്കും. ഓഗസ്റ്റ് ഒന്നിന് ‘വെളുപ്പിന്റെ കാഴ്ചയ്ക്കപ്പുറമുള്ള അക്കാദമിക സമൂഹവും അവർക്കുള്ള ഫെമിനിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രാധാന്യവും’ എന്ന വിഷയത്തിൽ ചർച്ച നടക്കും.രണ്ടിന് ‘എഴുത്ത് എന്ന പൊതു ഇടത്തിന്റെ പ്രഖ്യാപനം: ജീവിതത്തിനും അതിജീവനത്തിനും’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയ്ക്കും നേതൃത്വം നൽകും. മറ്റു ദിവസങ്ങളിൽ കേരളവർമയിലെ ബിരുദ വിദ്യാർഥികൾക്കായി സർഗാത്മക എഴുത്തിനെക്കുറിച്ചു ക്ലാസെടുക്കും. 28ന് മൂന്നിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ‘പ്രാന്തവൽകൃതരുടെ ശബ്ദം’ സംവാദത്തിൽ ഡോ. ഇർമ മുഖ്യപ്രഭാഷണം നടത്തും.
Home പുഴ മാഗസിന്