ഐറിഷ് ഭാഷാ സംരക്ഷണത്തിന് നിയമം

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഐറിഷ് ഭാഷാ സംരക്ഷണത്തിന് നിയമം വരുന്നു. ഐറിഷ് ഭാഷാ സ്നേഹികളുടെ നിരന്തരമായ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ ആഴ്ച കൊണ്ടുവരുന്ന ഐഡന്റിറ്റി ആന്റ് ലാംഗ്വേജ് ബില്‍.

ബ്രിട്ടീഷ് നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഐറിഷ് ഭാഷയ്ക്ക് നിയമം ഔദ്യോഗിക അംഗീകാരം ലഭിക്കും.കോടതികളില്‍ അതിന്റെ ഉപയോഗം തടയുന്ന നിയമങ്ങള്‍ റദ്ദാകും.നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ഇടപെടാന്‍ നോര്‍ത്തേണ്‍ സെക്രട്ടറി ബ്രാന്‍ഡന്‍ ലൂയിസിന് അധികാരവും നിയമത്തിലൂടെ ലഭിക്കും.

നിയമത്തിന്റെ ഭാഗമായി ഐറിഷ് ഭാഷാ കമ്മീഷണറുടെ ഓഫീസ് നിലവില്‍ വരും.ഭാഷയുടെ ഉപയോഗം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മികച്ച പരിശീലനം നല്‍കുന്നതിനും
ഈ ഓഫീസ് അവസരമൊരുക്കും.അള്‍സ്റ്റര്‍ സ്‌കോട്ട്‌സ് ഭാഷയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടാമത്തെ കമ്മീഷണറെയും നിയമം നിയോഗിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here