ഓമന തിങ്കൾ കിടാവോ എന്ന താരാട്ടുപാട്ടിന്റെ ഹൃദ്യസുഗന്ധം മലയാളിക്ക് പകർന്നു നൽകിയ ഇരയിമ്മൻ തന്പിയുടെ ജീവിതം ചരിത്ര നാടകമായി അരങ്ങേറിയത് നാടിന് ഉത്സവഛായ പകർന്നു. കൊച്ചിൻ സംഗമിത്രയാണ് കവിയുടെ ഓർമകൾക്ക് പുനർജ·മേകിയത്. നാടക കലാകാര·ാരുൾപ്പെടെ നൂറു കണക്കിനാളുകൾ നാടകം കാണാനെത്തി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരയി·ൻ തന്പിയുടെ പിൻമുറക്കാരൻ കൃഷ്ണവർമ മുഖ്യപ്രഭാഷണം നടത്തി. സംഗീത സംവിധായകൻ ആലപി ഋഷികേശ്, നാടക കലാകാരൻ കെ.കെ.ആർ. കായിപ്പുറം, ഹെൽത്ത് സൂപ്പർവൈസർ ബേബി തോമസ് എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English