ഇനിയുമീ തിരി കത്തിതീരുവാന്‍
നേരമൊട്ടുമില്ലാത്തനേരത്ത് നീ
എന്നരുകിലേക്ക് എത്തുവാന്‍
ഇനിയുമുണ്ട് ദൂരമേറെ…….
നീ എന്നെ തിരഞ്ഞ് ഇറങ്ങുന്ന
വഴിയിലായി ദിശ തെറ്റാതിരിക്കാന്‍
ഞാന്‍ പതിച്ച മുദ്രകള്‍ നിനക്ക്
ചൂണ്ടുപലകള്‍ ആയിടും….
എന്‍റെ മുഖമുദ്രകളാണവ
ഞാനെന്ന സത്യത്തിന്‍ അസ്ഥിത്വം
പേറിയ വികൃതമായ അടയാളങ്ങള്‍,
ഉത്തരം ഉണ്ടാവില്ലൊരിക്കലും……
കഴിഞ്ഞുപോയ
കാലത്തിന്‍റെ അപൂര്‍ണ്ണ കര്‍മ്മത്തിൽ
ഞാന്‍ അറിയാത്ത
നേര്‍കാഴ്ച മാത്രം…..
ഈ വഴികളല്ലാം രണ്ടു
ദിശയിലേക്ക് മാത്രം
ഈ മണ്ണില്‍ വിളഞ്ഞതൊക്കെ
കൃമിയായി കീടമായി
ജീര്‍ണമാകുന്നു…
ശാശ്വതമല്ലിതൊന്നുമെന്ന് തിരിയാതെ
വഴികള്‍ പിന്നയുമെങ്ങോ നീളുന്നു
സത്യത്തിന്‍റെ ജാലകം തിരശ്ശീല മൂടി
സ്വയം അന്ധകാരം തീര്‍ത്തു….
ഉടലുകള്‍ ചേരുന്നു നിമിഷതകള്‍ക്ക്
വേണ്ടി മാത്രമാണ്
ഉടയാടകളണിയുന്നു പിന്നെയും
ഉണര്‍വില്‍ പുത്തന്‍ പ്രഭാതത്തെ
തിരയുന്നു എവിടേയോ വീണ്ടും….
ഇരുളില്‍ ഒരുനാള്‍ സൂര്യനുദിക്കുമ്പോള്‍
പൊലിഞ്ഞു പോകും സത്യങ്ങള്‍
നിലാവിന്റെ തണല്‍ ഇല്ലങ്കില്‍
കാഴ്ചകള്‍ ദുര്‍വിധികള്‍….
തിരിഞ്ഞ് കൊത്താത്ത മനസാക്ഷിക്ക്
നൂതനതയുടെ പുലരിയില്‍ ഇരകളുണ്ടാവും
ന്യൂനതകളുടെ ചിന്തകള്‍ക്കൊണ്ട്
തുടക്കവും ഒടുക്കവും
ഞാൻ വേടനും ഇരയുമാണ്