ശൈഖ് ഹമദ് അവാർഡ് ഐ.പി.എച്ചിന്

 

 

 

വിവർത്തനത്തിനും അന്താരാഷ്ട്ര ധാരണക്കുമുള്ള 2019 ലെ ഖത്തറിലെ ഫോറം ഫോർ ട്രാൻസലേഷൻ ആൻ്റ് ഇൻ്റർ നാഷണൽ റിലേഷൻ്റെ ആറാമത് ശൈഖ് ഹമദ് അവാർഡ് മലയാള പ്രസിദ്ധീകരണാലയമായ ഐ പി എച്ചിന് ലഭിച്ചു.

അറുപതോളം അറബി ഗ്രന്ഥങ്ങളുടെ മലയാള വിവർത്തനം പ്രസിദ്ധീകരിച്ച് വിവർത്തനം രംഗത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഐ പി എച്ചിന് അവാർഡ് ലഭിച്ചത്.
ഖുർആൻ ഹദിഥ് പരിഭാഷകൾക്ക് പുറമെ മതം തത്വ ചിന്ത കർമ്മ ശാസ്ത്രം ചരിത്രം,സംസ്കാരം ജീവ ചരിത്രം ആത്മ കഥ സർഗ സാഹിത്യം എന്നീ വിഷയങ്ങളിൽ പൂർവികരും ആധുനികരുമായ ലോക പ്രശസ്തരായ പണ്ഡിതരുടെയും പ്രതിഭകളുടെയും അറബി ക്യതികളുടെ മലയാള പരിഭാഷ ഐ പി എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഗസാലി, ഇബ്നു തൈമിയ , അബ്ദുല്ലാ ഇബ്നു മുഖഫഅ്, ഹസനുൽ ബന്ന,,മുഹമ്മദ് ഗസാലി,മുഹമ്മദ് ഖുതുബ്,യൂസുഫുൽ ഖറളാവി,താരീഖ് സുവൈദാൻ ഹിശാമുത്വാലിബ്,അലി ത്വൻത്വാവി,റാഗിബ് സർജാനി,നജീബ് കീലാനി റാഷിദുൽ ഗനൂഷി തുടങ്ങിവർ അവരിൽ ചിലരാണ്
ദോഹയിലെ റിസ്കാർട്ടൻ ഹോട്ടലിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഖത്തർ അമീറിൻ്റെ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽഥാനിയിൽ നിന്ന് ഐ പി എച്ചിന് വേണ്ടി അസിസ്റ്റന്റ് ഡയറകടർ കെ ടി ഹുസൈൻ അവാർഡ് ഏറ്റ് വാങ്ങി.

വ്യക്തി തലത്തിൽ സമഗ്ര സംഭാവനക്കുള്ള അവാർഡ് വി എ കബീർ,ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ ഷംനാദ് എന്നിവർ പങ്കിട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English