ഐ പി എച്ച് റമദാൻ പുസ്തകോൽസവം പുതുതായി പുറത്തിറങ്ങുന്ന ഏതാനും പുസ്തകങ്ങൾ പ്രകാശനം ചെയ്ത് കൊണ്ട് ജമാഅത്തേ ഇസ് ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് ഉൽഘാടനം ചെയ്തു.ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുറഹ്മാൻ പെരിങ്ങാടി,കെടി ഹുസൈൻ, സിറാജുദ്ധീൻ വി എ, ടിടി കരീം എന്നിവർ പങ്കെടുത്തു.
ഐ,പിഎച്ചിൻ്റെ കോഴിക്കോട് തിരുവനന്തപുരം,എറണാം കുളം,ത്യശൂർ,പാലക്കാട് മലപ്പുെറം കണ്ണൂർ ഷോറൂമുകൾ കേന്ദീകരിച്ചാ ണ് ഒരു മാസം നീണ്ട് നിൽക്കുന്ന റമദാൻ പുസ്തകോൽസവം സംഘടിപ്പിക്കുന്നത്.പുതിയ ഏഴ് പുസ്തകങ്ങൾ പുസ്തകോൽസവത്തിൽ പുറത്തിറങ്ങുന്നുണ്ട്.ഖർആൻ പരിഭാഷ വ്യാഖാനം ഹദീഥ്,പരിഭാഷകൾ, നോന്പ്,സകാത്ത് പുസ്തകങ്ങൾ എന്നിവ ചെറിയ വിലക്ക് ലഭിക്കാനുള്ള ആകർഷകമായ പാക്കേജുകൾ പുസ്തകോൽസവത്തിൽ ഒരുക്കിയിട്ടുണ്ട്.കൂടാതെ ഐ,പി എച്ച് പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എല്ലാ പുസ്തകങ്ങൾക്കും വൻ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ മൂന്ന് വരെ പുസ്തകോൽസവം നീണ്ട് നിൽക്കും.