ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള ലോങ് ലിസ്റ്റില്‍ ഇടം നേടി പെരുമാള്‍ മുരുകന്‍. തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ ‘പൈര്‍’ എന്ന നോവലാണ് 13 പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്.
2013 ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് അനിരുദ്ധന്‍ വാസുദേവനാണ്. 1980കളിലെ തമിഴ് നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്.
മെയ് 23നാണ് ബുക്കര്‍ സമ്മാന ജേതാവിനെ പ്രഖ്യാപിക്കുക. ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാന പട്ടികയില്‍ 13 പുസ്തകങ്ങളാണുള്ളത്. ഇവയില്‍ 11 ഭാഷകളില്‍ നിന്നായി വിവര്‍ത്തനം ചെയ്ത കൃതികളുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള കൃതികളാണ് ഇവയിലുള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം കരസ്ഥമാക്കിയത് ഹിന്ദി എഴുത്തുക്കാരിയായ ഗീതാഞ്ജലി ശ്രീയായിരുന്നു. ‘ടൂം ഓഫ് സാന്റ്’ എന്ന നോവലിനായിരുന്നു പുരസ്‌കാരം.