നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന് തുടക്കം

നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന് തുടക്കമായി. തിങ്കളാഴ്‌ച 11.30 ന്‌ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്‌തകോത്സവം സംഘടിപ്പിക്കുന്നത്.

ഇന്ത്യയ്‌ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് 15 വരെ നടക്കുന്ന പുസ്‌തകോത്സവത്തിൽ പങ്കെടുക്കുന്നത്. നിയമസഭാ സമുച്ചയത്തിൽ 126 സ്‌റ്റാളുകൾ സജ്ജീകരിക്കും. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും പങ്കാളികളാകുന്ന പുസ്‌തകോത്സവത്തിൽ പൊതു ജനങ്ങൾക്കും പ്രവേശനമുണ്ടാകും.

പുസ്‌തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി വായനശീലം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. പുസ്‌തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌‌കാരിക പരിപാടികൾ, കായിക പരിപാടികൾ,

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here