21മത് കൊച്ചി അന്താരാഷ്ട്ര പുസ്തകമേള ഡിസംബർ ഒന്നു മുതൽ പത്ത് വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഡ്ഗെ ഉത്ഘാടനം ചെയ്യും.കൂടാതെ ഡിസംബർ ആറു മുതൽ പത്ത് വരെ കൊച്ചി സാഹിത്യോത്സവം നടക്കും. കലാപരിപാടികൾക്കൊപ്പം വിവിധ വിഷ യങ്ങളിൽ സെമിനാറുകളും ഉണ്ടാവും.
കെ.ഐ.ബി.എഫ് ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്‌കാരം കെ.എൽ.മോഹനവർമ ഏറ്റു വാങ്ങും. മാധ്യമ പുരസ്‌കാരം തോമസ് ജേക്കബ്ബിന് സമ്മാനിക്കും.