സംഗീത നാടക അക്കാദമി കലാകാരന്മാരെയും കലാകാരികളെയും അപകട-വൈദ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ അപേക്ഷ ക്ഷണിച്ചു. സംഗീതം, നാടകം, നൃത്തം, കഥാപ്രസംഗം, മാജിക്, മിമിക്രി, കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് വിഭാഗങ്ങളിൽപ്പെടുന്നവർക്കുവേണ്ടിയാണ് പദ്ധതി. 20-നും 70-നും ഇടയിൽ പ്രായമുള്ളവരും ഇപ്പോഴും കലാരംഗത്ത് പ്രവർത്തിക്കുന്നവരുമായ 1500 കലാപ്രവർത്തകർക്കാണ് കേരള സർക്കാരുമായി ചേർന്ന് അപകട-വൈദ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്.
പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ, കലാസമിതികൾ മുഖേനയോ അപേക്ഷിക്കാം. എം.പി., എം.എൽ.എ., തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധ്യക്ഷൻ സാക്ഷ്യപ്പെടുത്തിയ കലാകാരൻ/കലാകാരിയാണെന്നുള്ള സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ്. തൃശ്ശൂർ – 680 020 എന്ന വിലാസത്തിൽ ജനുവരി 16-നകം അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക അക്കാദമി വെബ്‌സൈറ്റായ //www.keralasangeethanatakaakademi.in -ൽ ലഭിക്കും.
Click this button or press Ctrl+G to toggle between Malayalam and English