അകത്തും പുറത്തും

 

1.

അകത്താര്?

ഞാൻ.

പുറത്തോ?

പുറത്തും ഞാൻ തന്നെ!

 

ന്ന്വച്ചാൽ?

 

അതന്നെ, സർവ്വവ്യാപി, “അശരീരി”.

വായു, ജലം, മണ്ണ്, വിണ്ണ്… അങ്ങനെ വേണ്ടോട്ത്തും വേണ്ടാത്തോട്ത്തും ഒക്കേറ്റിലും ഞാൻ ണ്ട്.

വരണതും പോണതും ആരും അറീല്യ.

 

“അയ്യോ, കൊറോണ” ന്ന് അലറി ഓടി രാമകവി.

 

പള്ളിവാള് കുലുക്കി, അലറിച്ചിരിച്ചു വൈറസ് പിന്നാലെ!

കുമ്പകുലുക്കി ശ്വാസംമുട്ടെ ചിരിച്ചു, തെക്കേടം . എപ്പഴും ഞാൻ മാത്രം ഓട്യാ മത്യോ, എടയ്ക്കൊക്കെ ഒരു മാറ്റം വേണ്ടേ!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here