മുൻകാല കവിതകൾ ; സീരീസ്

This post is part of the series മുൻകാല കവിതകൾ ; സീരീസ്

Other posts in this series:

  1. മുൻകാല കവിതകൾ ; സീരീസ്
  2. മുൻകാല കവിതകൾ : സീരീസ്
  3. മുൻകാല കവിതകൾ ; സീരീസ്

 

 

നിലത്തെഴുത്ത് പിഴച്ച് പൊട്ടിയ അക്ഷരങ്ങളാണു
നിനക്കെഴുതുമ്പോഴും

വടിവുമുടലുമുടഞ്ഞ്
നിന്റെ പേരും സ്ഥലവും പിൻകോഡും
ഭൂമിയിൽ ഒരാൾക്കും വായിക്കാൻ കഴിയാത്തത്രയും
വ്രണപ്പെടുന്നു

മഷിയുടെ ഈ പരപ്പൻ പ്രാക്യതത്തിൽ
നിന്റെ നെറ്റിയും നെറുകയും മുലക്കണ്ണും നാഭിയും
കാൽ വിരൽത്തുമ്പും ചുംബിക്കട്ടെ

ചുംബിക്കട്ടെ
എന്റെ തകർന്നറ്റ അക്ഷരങ്ങൾ
നിന്റെ കണ്ണിൽ നക്ഷത്രങ്ങളാകും വരെ

പിന്നെ അകം
നിനക്ക് ഞാനെന്തോ അത് വായിക്കുക

 

(1986- ചെറുത് വലുതാകുന്നത്)

 

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English