ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ഇല്ലിനോയിയുടെ കോണ്‍ഫറന്‍സ് കോള്‍ മീറ്റിംഗ് ജൂണ്‍ 16-നു വൈകിട്ട് 7.30-നു നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ വച്ചു 2020 -22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച പ്രസ്തുത മീറ്റിംഗില്‍ വച്ചു ലൂയി ചിക്കാഗോയെ ചാപ്റ്റര്‍ പ്രസിഡന്റായും, ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ചെയര്‍മാനായും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായ ടോമി അംബേനാട്ട് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സിനു പാലയ്ക്കത്തടം (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (വൈസ് പ്രസിഡന്റ്), രാജന്‍ തോമസ് (ട്രഷറര്‍), ഡൊമിനിക് തെക്കേത്തല (സെക്രട്ടറി), ജോണി മണ്ണംചേരി (ജോയിന്റ് ട്രഷറര്‍), ജോണി വടക്കുംചേരി (ആര്‍.വി.പി), ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ജോര്‍ജ് മാത്യു (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍), അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്‌സായി പോള്‍ വടക്കുംചേരി, ദാസ് പാലക്കാത്ത്, ജയ്‌മോന്‍ സ്കറിയ, എന്നിവരും, ഗ്രിഗറി ജോസഫ് ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സാറാ മാത്യു ഫിലിപ്പ് (വിമന്‍സ് റെപ്), ജോസ് വര്‍ഗീസ് (പി.ആര്‍.ഒ), സ്റ്റീഫന്‍ ഉതുപ്പാന്‍ (ഐടി കോര്‍ഡിനേറ്റര്‍).
ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (എക്‌സ് ഒഫീഷ്യോ പ്രസിഡന്റ് & നാഷണല്‍ ജനറല്‍ സെക്രട്ടറി), ഡോ. അനുപം രാധാകൃഷ്ണന്‍ (നാഷണല്‍ സെക്രട്ടറി), മറിയാമ്മ പിള്ള (നാഷണല്‍ കമ്മിറ്റി),
മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റേഴ്‌സ് – കുര്യന്‍ ഫിലിപ്പ്, ഫിലിപ്പ് മാത്യു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ്: ജോസ് വടക്കുംചേരി, തോമസ് മാത്യു അഡിസണ്‍, അലക്‌സ് മുല്ലപ്പള്ളില്‍, ബിജു പൂത്തുറയില്‍, ഫിലിപ്പ് പൗവ്വത്തില്‍, ജോസ് പിണര്‍കയില്‍, ചാക്കോച്ചന്‍ കടവില്‍, ടോമി വടക്കുംചേരി, ബിനു ചെറിയാന്‍, ചാക്കോ ചിറ്റിലക്കാട്ട്, ജോണ്‍സണ്‍ മാളിയേക്കല്‍, സാബു അച്ചേട്ട്, ജോസഫ് തോട്ടുകണ്ടത്തില്‍.
കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളിലായി ചിക്കാഗോയില്‍ കുടിയേറിപ്പാര്‍ത്തുവരുന്ന അമേരിക്കയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും, അമേരിക്കന്‍ നേവിയിലെ മുന്‍ ഓഫീസറുമായിരുന്ന ലൂയി ചിക്കാഗോ പ്രസിഡന്റായി വന്നത് സംഘടനയ്ക്ക് വലിയ ഒരു മുതല്‍ക്കൂട്ടാണെന്ന് ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ഡോ. മാമ്മന്‍ സി. ജേക്കബ്, സജി ഏബ്രഹാം, ചാക്കോട്ട് രാധാകൃഷ്ണന്‍ തുടങ്ങിയ നാഷണല്‍ നേതാക്കള്‍ അഭിപ്രായപ്പെടുകയും, മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.