ചെറുപയർ By വി.എം.ഗിരിജ - August 1, 2011 tweet നിന്നകമേ യെന്താവാം എന്നോട് എന്നു വിറയാർന്ന്, അലിവാർന്ന് തളിർത്തു തളരുമ്പോൾ ഞാൻ ചെറുപയർമണിയാവുന്നു…. പച്ച കറുത്തും ചോന്നും തവിട്ടു കരിനിറമായും മണൽപോൽ നേർത്തു വിളർത്തും മാറാതെ മൂപ്പെത്തീട്ട് വെറുതെ പച്ചച്ച്… എന്നും! അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ