മണ്ണാത്തിക്കുരുവി

മണ്ണാത്തിക്കുരുവി

എന്നാണു പേരെങ്കിലും

അലക്കല്ല പണി.

ഡോബി റോബിൻ എന്ന പേര്‌

ഇണങ്ങുമോന്നറിയില്ല.

എന്തായാലും

കെട്ട്യോനെന്നും

പരാതിയാണ്‌ കുട്ട്യേ.

മൂപ്പരെയും

മാലോകര്‌

സ്‌ത്രീലിംഗത്തിലാത്രെ

വിളിക്കണ്‌.

Generated from archived content: poem3_jan18_07.html Author: vk_sreeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here