ബുദ്ധികൊണ്ടു ജീവിക്കുന്നവനായതുകൊണ്ടാണ് അയാൾക്ക് ബുദ്ധിജീവി എന്ന ബഹുമതി ലഭിച്ചത്. എല്ലാ ദിവസവും മദ്യം നൽകി ബുദ്ധിയെക്കൊണ്ട് കവിത ചൊല്ലിക്കാൻ മത്സരമാണ്. അടച്ചിട്ട മുറിയിൽ വച്ചാണ് കലാപരിപാടി. അതുകൊണ്ട് പുറത്ത് യാതോരലമ്പുമില്ല. വാതിലുകൾ ബന്ദാക്കി ബുജി റമ്മിൽ കുളിക്കുന്നതുകൊണ്ട് ഗ്രാമവാസികൾ ഇതിനെ ‘ബന്ദേ ബാത്ത് റം’ എന്നു വിളിച്ചുപോരുന്നു.
Generated from archived content: story5_sept7_06.html Author: vk_haridas