ചെറുപ്പത്തിലെ ശങ്കരനെ ചപ്പാത്തി പരത്താൻ പഠിപ്പിച്ചു, അമ്മ. ആ ശിക്ഷണത്തിൽ അവൻ അതിമനോഹരങ്ങളായ വട്ടച്ചപ്പാത്തികൾ ഉരുട്ടിയെടുത്തു. കാലാന്തരത്തിൽ കോൺസ്‌റ്റബിൾ ശങ്കരൻ സാറിന്റെ പ്രധാന ലീലാവിനോദം ഉരുട്ടലായിത്തീർന്നു. അതിൻമേൽ പല പുകിലുകളുമുണ്ടായിാ അപ്പോഴൊക്കെ ഭരണത്തുണയിൽ ശങ്കരൻ തടിതപ്പി. ഇപ്പോൾ ഗുഡ്‌സർവീസ് ഇൻട്രിയുമായി അടുത്തൂൺ പറ്റുന്നു. അമ്മയ്‌ക്ക് നന്ദി…എഴുതാനുദ്ദേശിക്കുന്ന സർവീസ് സ്‌റ്റോറിക്ക് പേരുമിട്ടു. “മൈദയിൽ നിന്ന്… മാംസത്തിലേയ്‌ക്ക്”.
Generated from archived content: story4_feb15_07.html Author: vineesh_kalathara