ഒരു ഗവേഷണ പ്രബന്ധത്തിന്റെ സൂക്ഷ്‌മത, കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ജൈവ പ്രസക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ സ്‌ത്രീ സങ്കല്പം മലയാള നോവലിൽ എന്ന പഠനം വ്യത്യസ്‌ത രീതികളിൽ പ്രസക്തവും ശ്രദ്ധേയവുമാണ്. സ്‌ത്രീത്വം, സ്‌ത്രീഭാവങ്ങൾ, സ്‌ത്രീപ്രശ്‌നങ്ങൾ എന്നിങ്ങനെ വ്യത്യസ്‌ത വ്യാവഹാരിക മണ്ഡലങ്ങളെ കാലിക പ്രശ്‌നമണ്ഡലത്തിൽ വിചാരണയ്‌ക്ക് വിധേയമാക്കുന്നു. ഈ പ്രശ്‌നമണ്ഡലത്തിന്റെ ഉപാദാനവിഷയം ചന്തുമേനോൻ മുതൽ മലയാളത്തിലെ പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും നോവലുകളിലെ സ്‌ത്രീ കഥാപാത്രങ്ങളാണ്. നോവലുകളിലെ പശ്ചാത്തലത്തെ വെടിഞ്ഞ് കഥാപാത്രങ്ങൾ സൃഷ്‌ടിക്കുന്ന പാഠസന്ദർഭങ്ങളിലാണ് ഡോ.എം.ലീലാകുമാരി ഊന്നുന്നത്. സ്‌ത്രീസത്ത അതിന്റെ തെളിവെളിച്ചത്തിൽ സ്വത്വം വെളിപ്പെടുത്തുന്ന നോവൽ സന്ദർഭങ്ങളിലേയ്‌ക്ക് പഠനം വികസിച്ചുപോകുന്നത് ആഹ്ലാദകരമാണ്.
പ്രസാഃ ഡി.സി. വില ഃ 75 രൂ.
Generated from archived content: book6_apr13.html Author: viju_v_nayarangadi
Click this button or press Ctrl+G to toggle between Malayalam and English