യുവാക്കള്‍ക്ക് ഭാഷയും സാഹിത്യവും പറഞ്ഞുകൊടുക്കുന്ന പണിയാണെന്റേത്. അതെന്റെ ഭാഗ്യം. എനിക്കു ഉറക്കെ പറയാനുള്ളതെല്ലാം ക്ലാസ് മുറികളില്‍ തീര്‍ന്നു പോകുന്നു. അതുകൊണ്ട് കവിതയില്‍ എനിക്ക് എളുപ്പത്തില്‍ നിശബ്ദനാകാന്‍ കഴഇയുന്നു. എന്നിലെ ‘ആചാര്യന്‍’ ക്ലാസ്മുറിയില്‍ അവസാനിക്കുന്നു. ആയതിനാല്‍ ‘ആചാര്യഗൗരവ’മില്ലാത്തവയായി നില്‍ക്കാന്‍ പറ്റുന്നു എന്റെ കവിതകള്‍ക്ക്. ക്ലാസ് മുറിയിലെ യൗവനത്തിന്റെ വിദ്യുത്പ്രഭ പക്ഷെ, എപ്പോഴും ഒപ്പമുണ്ട്. അതിനാലാകാം സ്വാഗതപ്രസംഗകന് ഞാനിപ്പോഴും യുവകവി; ചിലര്‍ക്കെങ്കിലും ഞാന്‍ പ്രണയത്തിന്റെ കവി!!
Generated from archived content: essay2_sep6_13.html Author: veerankutti