പെൺഭ്രൂണം

അമ്മയുടെ ഗർഭത്തിൽ നിന്ന്‌ പുറത്തുചാടി ഒരു വാനമ്പാടിയെപ്പോലെ ഞാൻ പറന്നുയരാൻ വെമ്പുകയായിരുന്നു. ഭൂമിയിൽ ഒരു ബാവുൽഗായികയായി ജനിച്ച്‌, ഉടുക്ക്‌ കൊട്ടിപ്പാടി നടക്കാനുള്ള മോഹമായിരുന്നു എനിക്ക്‌!

അമ്മയെ സ്‌കാൻ ചെയ്‌ത ഗൈനക്കോളജിസ്‌റ്റിന്റെ ശബ്‌ദം ബ്ലേഡ്‌പോലെ മൂർച്ചയുള്ളതായിരുന്നു. അമ്മയുടെ വർദ്ധിച്ചുവരുന്ന നെഞ്ചിടിപ്പിന്റെ ശബ്‌ദവും എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള മരണമണിയുടെ മുഴക്കം കേട്ട്‌, അമ്മയുടെ ഗർഭത്തിലിരുന്ന്‌ ഞാൻ വാവിട്ടു നിലവിളിച്ചു. കൊല്ലരുതേ! കൊല്ലരുതേ!……

Generated from archived content: story1_apr8_10.html Author: vb_jyothiraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here