തെയ്യം

എന്നെ മറന്നെങ്കിലും എനിക്കതു വയ്യ. നാട്ടിൽ വന്നതല്ലേ. മുച്ചിലോട്ട്‌ കാവിൽ കളിയാട്ടത്തിനു വരണം. എനിക്കൊരു നോക്കു കാണാൻ.

-ഉളള്‌ പൊളളിച്ച അവളുടെ വാക്കുകൾ.

കളിയാട്ടത്തിനെത്തിയ പെണ്ണുങ്ങൾക്കിടയിൽ പഴയ പ്രിയമുഖം തിരഞ്ഞ്‌ കാവുചുറ്റവേ പെട്ടെന്ന്‌ മുന്നിൽ-

മുലകുലുക്കി മുടിയഴിച്ച്‌ ഭദ്രകാളിയെപ്പോലെ അവൾ-മുച്ചിലോട്ടമ്മ!

Generated from archived content: story5_june7.html Author: valsan_anchampeedika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English