വിദേശത്തുനിന്നയാൾ വിളിച്ചു പറഞ്ഞുഃ ‘ഇനി നീയെന്റെ ഫോൺ വിളി കാത്തിരിക്കരുത്. നാളെ എന്റെ വിവാഹമാണ്. സഹപ്രവർത്തകയാണ് വധു. പെട്ടെന്നിങ്ങനെ വേണ്ടിവന്നു. നാമെത്രയധികം കൊതിച്ചാലും അതുപോലെയെല്ലാം നടക്കാറില്ലല്ലോ. നീ പഴയതെല്ലാം മറക്കണം. നമുക്കൊരുമിച്ചൊരു ജീവിതം ഈ ജന്മം വിധിച്ചിട്ടില്ലായിരിക്കാം. അടുത്ത ജന്മത്തിൽ നമുക്കൊരുമിക്കാം’.
അവൾ അന്നു രാത്രിതന്നെ ധൃതി പിടിച്ച് അടുത്ത ജന്മം തേടി പോയ്‌ക്കളഞ്ഞു.
Generated from archived content: story5_feb2_08.html Author: valsan_anchampeedika