ക്രൈം നമ്പർ 42

അയാൾ മരണത്തിലേയ്‌ക്കു നടന്നുപോയ വഴിയിലൂടെ ശ്രദ്ധാപൂർവ്വം നടന്നുപോയാൽ മാത്രമേ നിങ്ങൾക്ക്‌ ഈ കേസന്വേഷണം പൂർത്തിയാക്കാനാകൂ-ക്രൈം നമ്പർ 42 എന്ന്‌ മുഖക്കുറിപ്പുളള ഫയൽ നോക്കി ഓഫീസർ പറഞ്ഞു.

അങ്ങനെയാണ്‌, സ്ഥലം എസ്‌.ഐ. ആയ ഞാൻ, അയാൾ മരണത്തിലേയ്‌ക്കു നടന്നുപോയ വഴിയിലൂടെ മൂന്ന്‌ ദിവസം മുൻപ്‌ യാത്രയാരംഭിച്ചത്‌.

ഇന്ന്‌ എന്റെ മൂന്നാം ചരമദിനമാണ്‌.

Generated from archived content: story2_mar.html Author: valsan_anchampeedika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here