പ്ലാറ്റ്‌ഫോമുകളിലെ സമയം

എനിക്ക്‌ ഇന്ത്യയുടെ, പ്രത്യേകിച്ച്‌, ദക്ഷിണേന്ത്യയുടെ ഓണംകേറാ മൂലകളിൽ ചെറിയ വേസൈഡ്‌ സ്‌റ്റേഷനുകളിൽ ജോലി ചെയ്യാൻ കഴിഞ്ഞതുകൊണ്ട്‌ മനുഷ്യജീവിതത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങൾ കണ്ടറിയുവാൻ കഴിഞ്ഞു. ഈ കാഴ്‌ചയും അറിവും എന്നെ ഏറെ എളിമയുളള ഒരാളാക്കി. എഴുത്തിനെ വളരെ ജനാധിപത്യപരമാക്കാൻ കഴിഞ്ഞു. പുസ്‌തകങ്ങളോ, സാംസ്‌കാരിക സാഹിത്യ വിനിമയത്തിനുളള സൗകര്യങ്ങളോ ഇല്ലാതെ പോയതുകൊണ്ട്‌ കാര്യമായ സ്വാധീനങ്ങളില്ലാതെ എഴുതി. എഴുത്തിന്‌ ലാവണ്യം കുറവായിരുന്നു എന്നു വരാം. നീണ്ട ഏകാന്തരാത്രികൾ. ഫ്‌ളാറ്റുഫോമുകളിൽ കഴിഞ്ഞതിനാൽ ചിന്തിക്കാൻ ഒരുപാട്‌ സമയം കിട്ടി.

Generated from archived content: essay1_may17.html Author: vaishagan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here