നവംബർ ഒന്ന് 1956. തെളിഞ്ഞ സായാഹ്‌നം. കേരളപ്പിറവിയാഘോഷിക്കുന്ന നഗരം. മിഠായിത്തെരുവിലൂടെ ആടിപ്പാടി കൈകൊട്ടിത്തിമിർത്താഹ്ലാദിച്ച് കുറച്ചുപേർ. കുട്ടികൃഷ്ണമാരാർ, എൻ.വി.കൃഷ്ണവാരിയർ, തിക്കൊടിയൻ, ഉറൂബ്, കക്കാട്, പൊറ്റക്കാട്ട്, അബ്‌ദുറഹിമാൻ, എൻ.പി.മുഹമ്മദ്, അബ്‌ദുളള, കടവനാട്, കൊടുങ്ങല്ലൂർ, കുഞ്ഞാണ്ടി, ബാലൻ.കെ.നായർ, എല്ലാവർക്കും മുന്നിലായി കേശവമേനോൻ……..ആടിപ്പാടിയാഘോഷവരവ്! ഐക്യകേരളം സിന്ദാബാദ്! ആഹ്ലാദപ്പൊലിമകൾ നോക്കിനിന്ന യുവാവിന്റെ മനസിൽ ഇന്നും മാറ്റൊലിക്കുന്നുണ്ട് മലയാൺമയുടെ ആ മുഴക്കം.
ഇന്ന് നവംബർ ഒന്ന് – 2006.
Generated from archived content: story1_jan6_07.html Author: ua_khader