ആർ.രാമചന്ദ്രൻ രചിച്ച കവിത

ആർ.രാമചന്ദ്രന്റെ കവിത നിശബ്‌ദതയുടെ മുഴക്കമാണ്‌. വാക്കുകളുടെ കനവും ഗുരുത്വവും അതിലുണ്ട്‌. ആ കവിതകളിൽ ധ്യാനിക്കുമ്പോൾ പ്രപഞ്ചലീലകളെക്കുറിച്ച്‌ ആരും സന്ദേഹികളാകും; കൂടുതൽ ചോദ്യങ്ങളിലേക്ക്‌ അതു നയിക്കും. അറിഞ്ഞതല്ല അറിവെന്ന അറിവിലെത്തും അസ്‌തിത്വത്തെക്കുറിച്ചുളള തീവ്രവേദനകളാണ്‌ രാമചന്ദ്രന്റെ കവിത പലപ്പോഴും നൽകുന്ന വായനാനുഭവം. ഭാഷകുറച്ച്‌, വരികൾ കുറച്ച്‌, വാക്കുക കുറച്ച്‌… ഈ കവി എഴുതി ; ചിലപ്പോൾ എഴുതാതെയായി. എങ്കിലും അത്‌ ‘ഒന്നുമില്ലൊന്നുമില്ല’ എന്ന്‌ മിടിച്ചു കൊണ്ടിരിക്കുന്നു – പ്രപഞ്ചതാളത്തിൽ. പ്രജ്ഞയിലും വികാരത്തിലും ഒരുപോലെ വേലിയേറ്റമുണ്ടാക്കുന്നു ആർ.രാമചന്ദ്രന്റെ കവിതകൾ.

പ്രസാഃ ഡി.സി.

വില ഃ 100രൂപ

Generated from archived content: bookreview_nov18_06.html Author: tt_prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English