തകഴി രചിച്ച അഞ്ചുപെണ്ണുങ്ങൾ

തകഴിയുടെ നോവലുകളിലൊന്ന്‌ എന്നതൊഴിച്ചാൽ പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത ചെറിയൊരു കൃതിയാണിത്‌. പുരുഷന്റെ പിന്തുണയില്ലാതെ ജീവിതത്തെ നേരിടുന്ന ജാനകി എന്ന സ്‌ത്രീയുടെ വേദനകളും പ്രതീക്ഷകളുമാണ്‌ ഇതിലെ പ്രമേയം. കൂടപ്പിറപ്പുകൾ ചിന്നിച്ചിതറി പലവഴികളിൽ പോവുകയും കിടപ്പാടം പോലും അന്യാധീനമാവുകയും ചെയ്‌ത അവൾ പടർന്നേറാനാശിച്ച മരം പക്ഷേ അടിവേരുളളതായിരുന്നില്ല. എങ്കിലും പതറാതെ, ജീവിക്കുന്നു. നിശ്ചയദാർഢ്യമുളള ഒരു സ്‌ത്രീ ജീവിതത്തിന്റെ ചിത്രീകരണമാണിതെന്നു പറയാമെങ്കിലും പുതിയ സ്‌ത്രീപഠനങ്ങളുടെയും ഫെമിനിസ്‌റ്റ്‌ ചിന്തകളുടെയും പശ്ചാത്തലത്തിൽ ഒരു സ്‌ത്രീപക്ഷ നോവലാണിതെന്ന്‌ ഒരിക്കലും പറയാനാവുകയില്ല. സവിശേഷമായ രചനാ തന്ത്രമോ, ആഖ്യാന ചാരുതയോ ഇല്ല.

പ്രസാഃ പൂർണ്ണ. വിലഃ 30 രൂ.

Generated from archived content: bookreview_mar29_06.html Author: tt_prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here