കള്ളനും പോലീസും

പാത്തും പതുങ്ങിയും പോലീസുകാര്‍ ഇരുട്ടിന്റെ കോട്ടയിലേക്ക് പ്രവേശിച്ചു. എന്തുതന്നെ സംഭവിച്ചാലും ദൗത്യം നിര്‍വഹിക്കണം. കാതടപ്പിക്കുന്ന നിശബ്ദത. പൊടുന്നനെ ഒച്ചയനക്കം

‘ആരടാ?”

പോലീസുകാര്‍ ഞെട്ടി .

‘ വിടരുത്’- ആക്രോശങ്ങള്‍ പെരുകി. കള്ളന്മാരുടെ ജീപ്പുകള്‍ കുതിച്ചെത്തി. ഓരോ പോലീസുകാരന്റെയും കോളറിനു കുത്തിപ്പിടിച്ച് അടിവയറ്റില്‍ ആഞ്ഞു ചവിട്ടി, ജീപ്പിലെടുത്തിട്ടു. ഭീകരമായ മുരള്‍ച്ചയോടെ എവിടേക്കോ ചീറിയകന്നു.

ആശ്വാസം കോട്ടക്കകത്ത് നെടുവീര്‍പ്പുകള്‍.

Generated from archived content: story2_sep25_12.html Author: tp_venugopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here