കവിതയില്‍ ഗാനവും ഗാനത്തില്‍ കവിതയും സമ്യക്കായി ഇണക്കിയ കവിയാണ് വയലാര്‍ രാമവര്‍മ. അദ്ദേഹത്തിന്റെ അതിവിപുലമായ ഗാനപ്രപഞ്ചത്തിലെ അത്ഭുതാവഹമായ വസ്തുത അവയിലെ സംബോധനാ രൂപങ്ങളാണ്. പേരു ചൊല്ലിയുള്ള വിളിയെന്നോ മറ്റോ അര്‍ഥം പറയാവുന്ന സംബോധന അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ഗാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വന്ന സംബുദ്ധി ഒരു ന്യൂനതയേയല്ല. മറിച്ച്, രചനയുടെ രസതന്ത്രം ആ വഴിക്കാണ്. വരികളിലെ ഉജ്വലമായ കാവ്യ പ്രവാഹത്താല്‍, വേണ്ടവിധം അത് തിരച്ചറിഞ്ഞില്ലെന്നു മാത്രം.
Generated from archived content: essay1_may29_13.html Author: tp_sasthamangalam