വി.രാജകൃഷ്‌ണൻ രചിച്ച ആളൊഴിഞ്ഞ അരങ്ങ്‌

പ്രശസ്‌ത മലയാള നിരൂപകനായ ഡോ.വി.രാജകൃഷ്‌ണൻ ദുരന്താവബോധത്തെ മുൻനിർത്തി എഴുതിയ നിരൂപണഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പ്‌. കവിതയിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട്‌ ദുരന്താവബോധത്തെ കണ്ടെത്താനുളള ശ്രമം-ഇതുപോലൊരു പഠനം-മലയാളത്തിലോ മറ്റിന്ത്യൻ ഭാഷകളിലോ മാത്രമല്ല, പാശ്ചാത്യവിമർശനത്തിൽത്തന്നെ ഇതുവരെ നടന്നിട്ടില്ല എന്നാണ്‌ രാജകൃഷ്‌ണന്റെ അവകാശവാദം. ഇടപ്പളളി രാഘവൻപിളള, ചങ്ങമ്പുഴ, പി., അക്കിത്തം, വൈലോപ്പിളളി, ഒ.എൻ.വി., കക്കാട്‌ എന്നിവരുടെ കവിതകളെ ആധാരമാക്കിയുളള ഈ പഠനം, മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാലഘട്ടത്തിന്റെ കലാപരമായ അന്വേഷണവും അപഗ്രഥനവും കൂടിയാണ്‌. യേറ്റ്‌സിന്റെ, ‘ജീവിതത്തെ ദുരന്തമായി കാണുന്നതു തൊട്ടാണ്‌ നാം അതിനെ മനസ്സിലാക്കാൻ തുടങ്ങുന്നത്‌’ എന്ന വിഖ്യാതമായ അവലോകനത്തെ തികച്ചും സാധൂകരിക്കുന്നതാണീ കൃതി.

പ്രസാഃ ഗ്രീൻ. വിലഃ 95 രൂ.

Generated from archived content: book1_apr13.html Author: tn_jayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here