വിദ്യാഭ്യാസകാലത്തു തന്നെ ആഗ്രഹിച്ച പ്രവൃത്തിയാണ് പത്രാധിപത്യം. സാഹിത്യപ്രസിദ്ധീകരണത്തിന്റെ എഡിറ്റർക്ക് ഭാഷയുടെ ഭാവുകത്വത്തെ സ്വാധീനിക്കാൻ കഴിയും. പ്രസിദ്ധീകരണത്തിന്റെ ഉടമയും പത്രാധിപരും വായനക്കാരും മൂന്നുതട്ടിൽ നിന്നാൽ ആരാണ് പത്രത്തെ നയിക്കുക? ഈ വക ചിന്തകളൊന്നും സർവ്വവിജ്ഞാന കോശത്തിലെ ജോലിയിൽ എന്നെ അലട്ടിയില്ല. കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും സാഹിത്യലോകം എത്ര വിശാലം, വൈവിധ്യപൂർണ്ണം. എഴുത്തുകാരുടെ ജീവിതവും രചനകളും വൈചിത്ര്യങ്ങളുടേയും വൈപരീത്യങ്ങളുടെയും കേദാരം. അതുകണ്ട് അതിശയിക്കാനും ആഹ്ലാദിക്കാനും കഴിയുന്നു എന്നതാണ് വിശ്വസാഹിത്യവിജ്ഞാന കോശത്തിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്നതിലെ തൃപ്തി.
Generated from archived content: essay2_aug7_07.html Author: thumbaman_thankappan