ഇഷ്‌ടവും അനിഷ്‌ടവും

എല്ലാവർക്കും അവരവരുടെ കർമ്മമണ്‌ഡലങ്ങളിൽ ഇഷ്‌ടവും ഇഷ്‌ടക്കേടുമുളള പ്രവൃത്തികൾ ചെയ്യേണ്ടിവരിക സ്വാഭാവികമാണ്‌. ഇഷ്‌ടക്കേടുളള പ്രവൃത്തികൾ ഇഷ്‌ടക്കേടാണെന്ന ബോധമില്ലാതെ, അബോധപൂർവ്വം ചെയ്യുകയാണെങ്കിൽ അതിൽനിന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ നിരാശപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യും. എന്നാൽ ഇഷ്‌ടക്കേടുളള പ്രവൃത്തികൾ ഇഷ്‌ടക്കേടാണെന്ന ബോധത്തോടുകൂടി ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ പ്രശ്‌നങ്ങൾ പരമാവധി ലഘൂകരിക്കുവാൻ സാധിക്കുന്നതാണ്‌. ഈ തിരിച്ചറിവോടെ പ്രവൃത്തികളിൽ ഏർപ്പെടുവാനാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌. അത്‌ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും പരിക്കുകളുണ്ടാക്കുകയില്ലെന്നു മാത്രമല്ല ഏവർക്കും ഗുണകരമായിരിക്കുകയും ചെയ്യും.

Generated from archived content: essay2_mar.html Author: swami_sooshmananda

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here