തറവാടു ഭാഗം ചെയ്‌ത് മകൻ നഗരത്തിലേയ്‌ക്കു താമസം മാറുമ്പോൾ അമ്മ ഉപദേശിച്ചു.
“മോനേ, എന്നും സന്ധ്യയ്‌ക്ക് മുടങ്ങാതെ ഒരു തിരി വയ്‌ക്കണം.”
സന്ധ്യയ്‌ക്കു മാത്രമല്ല, പാതിരാത്രിയിലും ചിലപ്പോൾ പകലും മകൻ അതു പാലിച്ചുകൊണ്ടേയിരുന്നു. തിരി കത്തിക്കാതെ ഈ നഗരത്തിൽ എങ്ങനെയാണ് ഉറങ്ങുക! അത്രയ്‌ക്കുണ്ട് കൊതുകുശല്യം.
Generated from archived content: story6_sept23_05.html Author: surya_gopi